മൂവാറ്റുപുഴ: കെ.എസ്. ആർ.ടി.സി ജീവനക്കാർക്ക് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആദരം. 2019ജൂലൈ മാസത്തിൽ മുവാറ്റുപുഴ യൂണിറ്റിൽ മികച്ച വരുമാനം നേടിയ 06:30 ഊന്നുക്കൽ – കലൂർ ഷെഡ്യൂൾ ജീവനക്കാരായ എം വി. അബൂബക്കർ, ടി.എസ് ഇക്ബാൽ, രജിത ദേവി.ജെ.ആർ, രമ്യ .എ എന്നിവരെയാണ് മുവാറ്റുപുഴ കാക്കനാട് .പാസഞ്ചേഴ്സ് അസോസിയേഷൻ സ്നേഹോപഹാരം നൽകി ആദരിച്ചത്.
മുവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിൽ യൂണിറ്റ് ഓഫീസർ ജയകുമാറിൽ നിന്നും ജീവനക്കാർ മൊമെന്റോ സ്വീകരിച്ചു. ചടങ്ങിൽ പാസ്സന്ജർ അസോസിയേഷൻ പ്രിതിനിതി എൽദോസ് വലമ്പൂർ, ഇൻസ്പെക്ടർമാരായ അനസ്, ജിജേഷ്, അനിൽകുമാർ, സനു, ബിനു .സജിത് ലാൽ, മിഥുൻമോഹൻ എന്നിവർ സംസാരിച്ചു