മന്ത്രി എ.സി. മൊയ്തീന്റെ വീടിന് മുന്പില് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോവിഡ് സ്ഥിരീ കരിച്ച പ്രവാസിയുമായി മന്ത്രിക്ക് സന്പര്ക്കമുണ്ടെന്നും അതിനാല്‍ അദ്ദേഹം ക്വാറന്റൈനില്‍ പോകണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. വിദേശത്തുനിന്നും എത്തിയ പ്രവാസികളെ ഗുരുവായൂരിലെത്തി മന്ത്രി സ്വീകരിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീടിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.