തിരുവനന്തപുരം: അഡ്വ ബി സത്യൻ എം എൽ എ യുടെ മാതാവും തിരുവനന്തപുരം പുലയനാർകോട്ട, പാലോട്ടുകോണത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യയുമായ തങ്കമ്മ (72) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നിര്യാതയായി. മറ്റ് മക്കൾ രമണി, ഗിരിജ, ഷൈല, ഷീല, പരേതനായ സുരേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പുലയനാർകോട്ട സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.