മൂവാറ്റുപുഴ: മികവുകളുടെ അവതരണവും പഠനത്തെളിവുകളുമൊരുക്കി. പേഴക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പഠനോത്സവം പായിപ്ര കവലയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.കെ നിര്‍മ്മല സ്വാഗതവും വാര്‍ഡ് മെമ്പര്‍ വി.എച്ച്.ഷെഫീഖ് പഠനോത്സവ സന്ദേശവും നല്കി.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പത്രം പടവുകള്‍ സി.എന്‍.കുഞ്ഞുമോള്‍ പ്രകാശനം ചെയ്തു. സലാം തണ്ടിയേക്കല്‍, ഗിരിജ ഡി പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. തത്സമയ എഴുത്ത്, വായന, പരീക്ഷണ മേള, ശാസ്ത്ര നാടകം, അഭിനയ ഗാനങ്ങള്‍, മൈം, അറബി കയ്യെഴുത്തു മാസികകളുടെ പ്രകാശനം, ഫ്ളാഷ് മോബ്, പെണ്‍കുട്ടികളുടെ കരാട്ടേ, ക്ലാസ് മുറികളില്‍ നിന്ന് രൂപപ്പെട്ട ഉല്പന്നങ്ങളുടെ പ്രദര്‍ശനം, കലാ-കായിക മികവുകളുടെ അവതരണങ്ങള്‍ എന്നിവയും നടന്നു. കെ.എം.ഹസ്സന്, വി.ഐ.ജെസ്സി, സ്റ്റാലിന ഭായ്, കെ.എം.നൗഫല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.