ഡ്രെയ്ക്സ്: കാലിഫോര്‍ണിയയിലെ ഡ്രെയ്ക്സ് ബീച്ചില്‍ കരക്കടിഞ്ഞത് ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ ആണ്. പൊതുവെ കടലിന്റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് പെനിസ് ഫിഷുകള്‍ കഴിയുന്നത്. ഇപ്പോള്‍ തീരത്ത് ഇവ അടിയാന് കാരണമായത് ശക്തമായ കാറ്റാണ്. ആകൃതിയുടെ പേരിലാണ് പെനിസ് ഫിഷ് ആ പേരില്‍ അറിയപ്പെടുന്നത്. വ്യത്യസ്തമായ ഈ ഘടന തന്നെയാണ് കടലിലെ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
സാധാരണ ഗതിയില്‍ പത്ത് മുതല്‍ മുപ്പത് ഇഞ്ച് വരെയാണ് ഇത്തരം ജീവികളുടെ നീളം. കടലിന് അടിത്തട്ടില്‍ മണ്ണിനോട് ചേര്‍ന്നാണ് ജീവിക്കുന്ന ജീവികളാണ് ഇവ. ഇരപിടുത്തവും ജീവിതവും എല്ലാം അടിത്തട്ടിലാണ്. ഒരിനം വിരയായിട്ടാണ് ഇവയെ കണക്കാക്കുന്നത്. ചിലയിടങ്ങളില്‍ ഇത്തരം ഫിഷുകളെ ഭക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്. ഇലാസ്റ്റിക് പോലുള്ള ഇവയുടെ ഇറച്ചിക്ക് ഉപ്പും മധുരവും കലര്‍ന്ന രുചിയാണ് എന്നാണ് റിപ്പോര്‍ട്ട്. അപൂര്‍വ്വമായെ ഇവയെ മത്സ്യബന്ധനത്തിനിടെ ലഭിക്കാറുള്ളൂ.
https://www.youtube.com/watch?v=5xUEBEuB6Vk&feature=emb_title