മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി നിലവില്‍ പണം നല്കിയ 83-പേരുടെ സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂലൈ 15-ന് തുടക്കമാകും. മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിട്ട് മൂവാറ്റുപുഴ നഗരസഭയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം സര്‍ക്കാര്‍ അംഗീകരിച്ച ആര്.ആര്.പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരവും വിതരണം ചെയ്യും. പൊളിച്ച് മാറ്റപ്പെടുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും റവന്യൂ വകുപ്പ് തയ്യാറാക്കിയ നഷ്ടപരിഹാരം 20.60-ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത്. സ്ഥലമേറ്റെടുക്കുന്നതിന് കെ.എസ്.ടി.പി.അനുവദിച്ച തുകയുടെ ചെക്ക് വിതരണവും ചടങ്ങില്‍ നടന്നു.
വ്യാപാരികള്‍ തങ്ങളുടെ കെട്ടിടങ്ങള്‍ സ്വയം പൊളിച്ച് മാറ്റാമെന്നും, പൊളിച്ച് മാറ്റിയ സ്ഥലത്ത് തല്ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്നും യോഗത്തില്‍ തീരുമാനമായി.ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ കാലതാമസം വരുത്താതെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
വ്യാപാരികള്‍ തങ്ങളുടെ കെട്ടിടങ്ങള്‍ സ്വയം പൊളിച്ച് മാറ്റാമെന്നും, പൊളിച്ച് മാറ്റിയ സ്ഥലത്ത് തല്ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്നും യോഗത്തില്‍ തീരുമാനമായി.
മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 39.25-കോടി രൂപയുടെ ഡീറ്റേല്‍ഡ് പ്രൊജക്ട് കിഫ്ബി പരിഗണക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 83-പേരുടെ ഭൂമി പണം നല്കി ഏറ്റെടുത്തുകഴിഞ്ഞു. 52-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനും, ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം 39.25-കോടി രൂപയുടെ ഡിറ്റേല്‍ഡ് പ്രജക്ട് തയ്യാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ചിലസിഥലങ്ങളില് ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഇതിനായി മൂവാറ്റുപുഴ കൃഷി ഓഫീസറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അഗ്രികള്‍ച്ചറല്‍ പ്രോഡക്ഷന്‍ കമ്മീഷണറുടെ പരിഗണനയിലാണ്.ഇതിനും ഇതോടൊപ്പം അനുമതി ലഭിക്കുമെന്നും ടൗണ്‍ വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഉന്നതതല യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫറുള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, നഗരസഭാ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.എ.സഹീര്‍, സി.എം..സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ എം.പി.ജോസ്, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍സലാം, സി.എം.ഷുക്കൂര്‍, കെ.ബി.ബിനീഷ് കുമാര്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, തഹസീല്‍ദാര്‍ റെജി.പി.ജോസഫ്, എല്‍.എ. തഹസീല്‍ദാര്‍ കെ.ഒ. ജോസ്, റവന്യൂ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കെ.എസ്.ടി.പി. വാട്ടര്‍ അതോറിറ്റി, ഉദ്യോഗസ്ഥരും യോഗത്തില്‍ സംമ്പന്ധിച്ചു.