മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തിയ ചരിത്ര സിനിമയായ മാമാങ്കം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്, മാസ്റ്റര്‍ അച്ചുതന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ മാമങ്കത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മമ്മൂട്ടിക്കും അച്ചുതനുമൊപ്പം ചന്ദ്രോത്ത് പണിക്കര്‍ എന്ന യോദ്ധാവിനെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഉണ്ണി മുകുന്ദന് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉണ്ണി മുകുന്ദനോട് ഒരു ആരാധകന് നടത്തിയ സംഭാഷണമാണ് വീഡിയോയില്‍. ‘പടം സൂപ്പര്‍ ആയിരുന്നു മോനെ, അല്ല മോന് ഏതാ ഈ പടത്തില്‍..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.ഇത് കേട്ട ഉണ്ണി മുകുന്ദന് പൊട്ടിച്ചിരിച്ചു. ‘ചേട്ടാ അതില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ആളാണ് ഞാന്‍. ഇപ്പോള്‍ തടി കുറഞ്ഞു അത്.., എന്നായിരുന്നു ഉണ്ണിയുടെ മറുപടി.
"പടം സൂപ്പർ ആയിരുന്നു മോനെ,അല്ല മോൻ ഏതാ ഈ പടത്തിൽ ".. ???????????? That Pling Moment ???? https://youtu.be/6DSyRVKyDnc?t=237s
Posted by Unni Mukundan on Thursday, December 12, 2019