യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രചരിക്കുന്ന വിഡിയോയില്‍ ഡോക്ടര്‍ യുവതിയുടെ ചെവിയില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ പുറത്തെടുക്കുമോ എന്ന് കാണിക്കാതെ വിഡിയോ അവസാനിക്കുകയാണ്.
ഇത് എവിടെയാണ് നടന്നതെന്നോ എപ്പോള്‍ നടന്നതെന്നോ വ്യക്തമല്ല. ചെവിയുടെ ഉള്ളിലേയ്ക്ക് കയറി പോയ പാമ്പിനെയാണ് ഡോക്ടര്‍ ഒരു ക്ലിപ്പ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ചെവിയുടെ ഉള്ളില്‍ ഇരുന്ന് പാമ്പ് തല നീട്ടുന്നത് വരെ വീഡിയോയില്‍ വ്യക്തമാണ്.
നിരവധി ശ്രമങ്ങള്‍ ഡോക്ടര്‍ നടത്തുന്നുണ്ടെങ്കിലും ഒന്നു പോലും വിജയിക്കുന്നില്ല എന്നാണ് വീഡിയോ കണ്ടാല്‍ മനസ്സിലാകുന്നത്. കണ്ടിരിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള വീഡിയോ ആണിത്. ഫേസ്ബുക്കിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
എങ്ങനെയാണ് പാമ്പ് ചെവിയില്‍ കയറിപറ്റിയതെന്ന് അതിശയിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിലര്‍ ഇത് വ്യാജ വിഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വിഡിയോയുടെ യാഥാര്‍ത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലക്ഷക്കണക്കിന് പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.