മാനന്തവാടി: അജീഷിനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് മണ്ണുണ്ടിയില്‍ പ്രതിഷേധം.
രണ്ടുതവണ ദൗത്യ സംഘത്തിന്റെ മൂന്നിലെത്തിയ ആനയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പുല്‍പ്പള്ളി റേഞ്ച് ഓഫീസർ അബ്ദുള്‍ സമദിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്.
ആനയെ പിടികൂടാതെ റേഞ്ച് ഓഫീസറെ വിടില്ലെന്ന് നാട്ടുകാർ പറഞ്ഞു. സിഗ്നല്‍ ലഭിക്കാത്തതിനാല്‍ മണ്ണുണ്ടിയിലെ ദൗത്യം അവസാനിപ്പിച്ച് സംഘം പോകാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്.
എന്നാല്‍ ദൗത്യം അവസാനിപ്പിച്ചില്ലെന്നും ആനയെ തെരയാൻ മറ്റൊരു ഭാഗത്തേക്കു പോകുകയാണെന്നും ആനയെ കണ്ടെത്തിയാല്‍ എത്ര രാത്രിയായാലും മയക്കുവെടി വയ്ക്കുമെന്ന്
വനംവകുപ്പ് അധികൃതർ പറഞ്ഞു. സ്ഥലത്ത് എത്തിയ പോലീസുകാർക്കു നേരെയും നാട്ടുകാർ തിരിഞ്ഞു