പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം. വീട്ടുകാര്‍ സ്കൂളില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. സ്കൂള്‍ അധികൃതരുടെ നടപടിയ്ക്കെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി.