മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി അഡ്വ.ജോയ്സ് ജോര്‍ജിനെ പ്രഖ്യാപിച്ചതോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ ജോയ്സ് ജോര്‍ജിന് അഭിവാദ്യ മര്‍പ്പിച്ച് പടുകൂറ്റന്‍ പ്രകടനം. മൂവാറ്റുപുഴ എസ്തോസ് ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. പ്രകടനത്തിന് എല്‍ദോ എബ്രഹാം എം.എല്‍.എ, മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.അരുണ്‍, സി.പി.എം.ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം.ഇസ്മയില്‍, പി.ആര്.മുരളീധരന്, ജോസ് വള്ളമറ്റം, എം.ആര്.പ്രഭാകരന്, ഷാജി മുഹമ്മദ്, പി.കെ.ബാബുരാജ്, ഉഷ ശശീധരന്, ടി.എം.ഹാരിസ്,സി.എ.ജോയി, വര്‍ഗീസ് മറ്റം എന്നിവര്‍ നേതൃത്വം നല്കി.