ചെന്നൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ചെന്നൈയില്‍ പലയിടത്തും തുടരുന്നതിനിടെ വേളാച്ചേരിയില്‍ 60 അടി താഴ്ചയുള്ള കുഴിയില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു.അഴുകിയ നിലയിലായിരുന്നു മൃതദേഹം.
നാലുദിവസം മുമ്ബ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിയായ നരേഷിന്റെ (21) മൃതദേഹമാണ് കണ്ടെടുത്തതെന്നാണ് നിഗമനം.
തിങ്കളാഴ്ച രാവിലെ ബഹുനില കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന സ്ഥലത്ത് മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് രണ്ട് പേരെ കാണാതായിരുന്നു.കണ്‍സ്ട്രക്ഷന്‍ കമ്ബനിയിലെ ജൂനിയര്‍ എന്‍ജിനീയര്‍ ജയശീലൻ, തൊഴിലാളി നരേഷ് എന്നിവരെയാണ് കാണാതായത്. ജയശീലനായി തിരച്ചില്‍ തുടരുകയാണ്.
ജയശീലന്റെ ഗര്‍ഭിണിയായ ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ അപകടദിവസം മുതല്‍ സ്ഥലത്ത് തുടരുകയാണ്.