മൂവാറ്റുപുഴ: മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2018- – -19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം അംങ്കണവാടികള്ക്കുള്ള കംമ്പ്യൂട്ടറുകളുടെ വിതരണത്തിന് തുടക്കമായി. പേഴക്കാപ്പിള്ളി സ്കൂളിലെ 50-ാം നമ്പര്‍ അങ്കണവാടിക്കുള്ള കമ്പ്യൂട്ടര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത സിജു പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസിന് കൈമാറി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.എച്ച്.ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍ രമ്യ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ മറിയംബീവി നാസര്‍. സ്കൂള്‍ എച്ച്..എം.നിര്‍മ്മല ടീച്ചര്‍, പി.ടി.എ.പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, മറിയംബീവി കുന്നപ്പിളളി, സ്മിത ദിലീപ്, ജമീല അഷറഫ് എന്നിവര്‍ സംസാരിച്ചു.