മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന പുളിഞ്ചോട് നിരപ്പ് റോഡിന്റെ നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 10-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. പായിപ്ര ഗ്രാമപഞ്ചായത്തിനെയും മൂവാറ്റുപുഴ നഗരസഭയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകലിലൊന്നായ പുളിഞ്ചുവട്-നിരപ്പ് റോഡിന്റെ ഒരു കിലോമീറ്ററോളം വരുന്ന ഭാഗം വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. റോഡിന്റെ ടാറിംഗ് ജോലികള്‍ക്കാണ് തുടക്കമായത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.കെ.സിദ്ധീഖ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, പഞ്ചായത്ത് മെമ്പര്‍ വി.എച്ച്.ഷഫീഖ്, മുന്‍മെമ്പര്‍ എം.വി.സുഭാഷ്, രാജു കാരിമറ്റം എന്നിവര്‍ സംമ്പന്ധിച്ചു.