മദ്യപിച്ച് വാഹനമോടിച്ച് മധ്യപ്രവര്ത്തകനെ കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതിനായി പൊലീസ് നിയമോപദേശം തേടി. വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോര്‍ട്ട് നിര്‍ണായക തെളിവാക്കി ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ കോടതി ജാമ്യം നല്‍കിയിരുന്നു. ശ്രീറാമിന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.