സാന്‍ ഫ്രാന്‍സിസ്കോ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് കലിഫോര്‍ണിയ തീരത്ത് പിടിച്ചിട്ട കപ്പലിലെ 21 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 19 പേര് ജീവനക്കാരും രണ്ടു പേര് യാത്രക്കാരുമാണ്. വൈസ് പ്രസിഡന്റ് മൈക് പെന്‍സാണ് ഇക്കാര്യം അറിയിച്ചത്. 46 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഗ്രാന്‍ഡ് പ്രിന്‍സ് എന്ന ആഡംബര കപ്പലാണ് കലിഫോര്ണയയില് പിടിച്ചിട്ടിരിക്കുന്നത്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി 3500ഓളം പേരുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ളതല്ലാത്ത തുറമുഖത്തേക്ക് കപ്പല്‍ മാറ്റി കപ്പലിലെ മുഴുവന്‍ ആളുകളെയും പരിശോധിക്കാനും ക്വാറന്റൈന് ചെയ്യാനുമാണ് ഇപ്പോള്‍ നീക്കം.
Home Rashtradeepam കലിഫോര്‍ണിയ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ 21 പേര്‍ക്ക് കൊറോണ
കലിഫോര്‍ണിയ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ 21 പേര്‍ക്ക് കൊറോണ
by രാഷ്ട്രദീപം
by രാഷ്ട്രദീപം