തിരുവനന്തപുരം : രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. പ്രതിപക്ഷ ഐക്യത്തിനായി രാഹുല്‍ വയനാട് ഒഴിയുകയാണ് നല്ലതെന്ന ഇടതു പ്രചാരണത്തെ രാഷ്ട്രീയമായി നേരിടാനാണ് കെ.പി.സി.സി. തീരുമാനം. 5 സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെയാണ് രാഹുലും വയനാടും സംസ്ഥാനത്ത് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ വിഷയം ഏറ്റെടുത്ത പശ്ചാത്തലത്തില്‍ അവഗണിച്ചുവിടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ചു പറയുന്ന കെ.പി.സി.സി മറുപടിയും തയാറാക്കിക്കഴിഞ്ഞു.
1. ഇതുവരെ ഇടതുപക്ഷത്തിന് വിജയിക്കാനാകാത്ത കോണ്‍ഗ്രസ് മണ്ഡലമാണ് വയനാട്. അവിടെ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും.
2. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പറയുന്നവര്‍, ഇന്ത്യാ സഖ്യ ധാരണ കേരളത്തില്‍ ഇല്ലെന്ന് കാര്യം മറച്ചുപിടിക്കുന്നു.
3. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയത് വഴി വയനാട് ജനതയെ വഞ്ചിച്ചത്. അതിന് ജനാധിപത്യ കോടതിയില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് മറുപടി നല്കാന് രാഹുല്‍ തന്നെ മത്സരിക്കണം.