തിരുവനന്തപുരം : കേരളീയം പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലുള്ള പരിപാടിയല്ലെന്ന് റവന്യൂമന്ത്രി കെ. രാജന്. മുന്‍ഗണനാ ക്രമത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.എല്‍ഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തേണ്ടത് സാമൂഹിക ക്ഷേമ പരിപാടികളിലൂടെയാണെന്നും അല്ലാതെയുള്ള മുന്നണി വിപുലീകരണം എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും ലീഗിനെ ക്ഷണിക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ മുന്നണിയുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ സിപിഎം പുനര്‍വിചിന്തനം നടത്തണമെന്നാണ് അഭിപ്രായമെന്നും നയരൂപീകരണത്തില്‍ ഇടപെടാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂന്നാറില്‍ അമിക്കസ് ക്യൂറിയെ നിയമിച്ചത് തന്റെ അറിവോടെയല്ലെന്നും എം.എം.മണിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.