തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ സംഘത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ വിമര്‍ശനം. ജഡ്ജി വിധിയെഴുന്നത് പോലെയാണോ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്ന് കോടതി.
വസ്തുത വിവര റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും വിമര്‍ശനം ഉന്നയിച്ചു. അതേ സമയം കേസില്‍ കക്ഷി ചേരാനുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.ബാര്‍ കോഴ കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തളളണമെന്ന ഹര്‍ജികളില്‍ വാദം കേള്ക്കാവയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ വിമര്‍ശനം. കോഴ ഇടപാട് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പൂര്‍ണ്ണമായും പരിശോധിച്ചില്ലെന്ന ബിജു രമേശിന്റെ വാദത്തോട് കോടതി യോജിച്ചു.കേസിലെ വിജിലന്‍സിന്റെ വീഴ്ചകള്‍ ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ജഡ്ജ് വിധിയെഴുതുന്നത് പോലെയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.
മാണിക്കെതിരെ കണ്ടെത്തലുകള്‍ ഉള്ള വസ്തുത വിവര റിപ്പോര്‍ട്ട് ഇതുവരെ ഹാജരാക്കാത്തതിനെയും കോടതി വിമര്‍ശിച്ചു.ഈ റിപ്പോര്‍ട്ട് പരിശോധിക്കണ്ടായെന്നാണോ വിജിലന്‍സ് നിലപാടെന്ന് പ്രത്യേക കോടതി ചോദിച്ചു.കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചില്ലെന്നും, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രധാന സാക്ഷി കൂടിയായ ബിജു രമേശ് വാദിച്ചു.കേസിലെ പ്രധാന സാക്ഷി ബിജു രമേശിന്റെ ഹര്‍ജിയിലെ വാദം പൂര്‍ത്തിയായി.അതേസമയം കേസില്‍ കക്ഷി ചേരാനുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാറാണ് ബിജു രമേശിന് വേണ്ടി ഹാജരായത്.