മൂവാറ്റുപുഴ: കേരള കര്‍ഷകസംഘം മുളവൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ മോദിയെ പുറത്താക്കൂ കര്‍ഷകരെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പെരുമറ്റത്ത് കര്‍ഷക പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ.എന്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
കര്‍ഷക സംഘം വില്ലേജ് പ്രസിഡന്റ് സി.എച്ച്.നാസര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) മുളവൂര്‍ ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി, പി.ഇ.ഷാജി, കെ.പി.അനസ് എന്നിവര്‍ സംസാരിച്ചു.