മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ നവീകരണം പൂര്‍ത്തിയായ ഗ്രേസ് വില്ല-മീനാമലത്താഴം റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സിബി കുര്യാക്കോ, മിനി രാജു, സെലിന് ചെയറിയാന്‍, സന്തോഷ് കണിയാംകുടിയില്‍, ജോസഫ് നിരപ്പില്പുത്തന്പുര, ശ്രീധരന് മീനാംമല എന്നിവര്‍ സംസാരിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 21-ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.