അമരാവതി: മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. 110 കീമീ വേഗതത്തിലാണ് കാറ്റ് ആന്ധ്രാതീരത്ത് പ്രവേശിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ആന്ധ്രാ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുപ്പതിയും നെല്ലൂരും അടക്കമുള്ള സംസ്ഥാനത്തെ എട്ട് കടലോര ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. ഈ ജില്ലകളില്‍ നേരത്തേ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരമാലകള്‍ എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ വിശുമെന്നാണ് മുന്നറിയിപ്പ്.