മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂര മര്‍ദ്ദനം. പോലീസ് സ്റ്റേഷനില്‍ വെച്ച് നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു. ഹരിയാനയിലെ ഗൂര്‍ഗോണ്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ചയാണ് വീട്ടുജോലിക്ക് നിന്നിരുന്ന 30 കാരിയായ യുവതിയെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
വീട്ടുടമസ്ഥരുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡിഎല്‍എഫ് ഫേസ് വണ്ണിലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയെ ഒരു മുറിയിലേക്ക് മാറ്റി. പിന്നീട് യുവതിയെ നഗ്നയാക്കിയ ശേഷം ബെല്‍റ്റും ലാത്തിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിലൂടെ യുവതിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഗൂര്‍ഗോണ്‍ പോലീസ് സ്റ്റേഷന് മുമ്ബില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഗൂര്‍ഗോണ്‍ പോലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.