പോള്‍ എം ജോര്‍ജ് വധക്കേസിലെ എട്ട് പ്രതികളെ കോടതി വെറുതെവിട്ടു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പ്രതികളെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. ഒമ്പത് പ്രതികളെയാണ് തിരുവനന്തപുരം സിബിഐ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഒരാളെ ഒഴിച്ച് ഇപ്പോള്‍ എട്ട് പേരെയാണ് വെറുതെവിട്ടത്.
സിബിഐ കോടതിവിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയിരുന്നിലല്. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2015നാണ് ശിക്ഷ വിധിച്ചത്. ഒമ്പത് പേര്‍ക്ക് ജീവപര്യന്തവും 55,000 രൂപ പിഴയുമാണ് വിധിച്ചിരുന്നത്.