കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം. ഇരുനൂറോളം പേരടങ്ങുന്ന സംഘമെത്തി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.ഉദ്യോഗസ്ഥര്‍ക്ക് നേരേ കൈയേറ്റശ്രമവും ഉണ്ടായി. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ല.
പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസിലാണ് സംഭവം. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ക്കിന്റെ വീട്ടിലേക്ക് പരിശോധനയ്ക്കായി പോയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇയാളെ പിന്നീട് ഇഡി ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു.
തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ബിജെപി പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.