കൊച്ചി:ആലുവ കൊലപാതകം പ്രതിയെ കോടതിയിലേയ്ക്ക് കൊണ്ടു പോയി.
ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതിയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ 11നാണ് കേസില്‍ എറണാകുളം പോക്സോ കോടതി വിധി പറയുക.
ജസ്റ്റീസ് കെ. സോമനാണ് വിധി പ്രസ്താവിക്കുക. കേസില്‍ ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലമാണ് (29) ഏക പ്രതി. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 26 ദിവസം കൊണ്ട് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയായെന്ന പ്രത്യേകതയും കേസിനുണ്ട്. ജൂലൈ 28 നാണ് ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതി അസ്ഫാക് പെണ്‍കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആലുവ മാര്‍ക്കറ്റില്‍ കുട്ടിയെ ബസില്‍ കയറ്റി പ്രതി എത്തിച്ചു.
ശേഷം പെണ്‍കുട്ടിയെ മദ്യം കുടിപ്പിക്കുകയും ബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവദിവസം രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം അടക്കം പതിനാറ് വകുപ്പുകള്‍ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ.
കേസില്‍ 43 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. 10 തൊണ്ടിമുതലും 95 രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി.