കോഴിക്കോട് (വടകര) : അസംഘടിത തൊഴില്‍മേഖലയെ സംരക്ഷിക്കേണ്ടത് കാലത്തിന്റെ അനിവാര്യത ഡോക്ടർ വർഗ്ഗീസ് ജോർജ്ജ്. ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (എച്ച്.എം.എസ്.) സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സംഘടിത തൊഴില്‍ മേഖല പ്രദാനം ചെയ്യുന്ന തൊഴിലിന്റെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി. ഇവരെല്ലാം എത്തിപ്പെടുന്നത് അസംഘടിത മേഖലയിലാണ്. തൊഴില്‍ സാധ്യതയും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതില്‍ അസംഘടിത മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്.
എന്നാല്‍, ഈ മേഖലയില്‍ കൃത്യമായ സേവനവേതന വ്യവസ്ഥയില്ല. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 82 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്. കേരളത്തിലും അസംഘടിത തൊഴിലാളികള്‍ തന്നെ മുന്നില്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്നുണ്ട്.
എച്ച്.എം.എസ്. പോലുളള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കാണ് ഈ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും പരിഹാരം കാണാനും സാധിക്കുക ഇതിനായി കര്‍മപദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴില്‍ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയാണ് അസംഘടിത തൊഴില്‍മേഖല നേരിടാന്‍ പോകുന്നത്.
വടകര ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. കെ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനവും സെമിനാറും മുന്‍മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. മനയത്ത് ചന്ദ്രന്, മുഖ്യപ്രഭാഷണം നടത്തി.
എം.കെ.ഭാസ്കരന്, ഒ.പി. ശങ്കരന്, എം.പി.ശിവാനന്ദന്, ഏ.ടി.ശ്രീധരന്,മലയന്‍കീഴ് ചന്ദ്രന് നായര്‍, ഒ.പി.ഷീജ,വിമലകളത്തില്, പി.വി.തമ്പാന്, മനോജ് ഗോപി , എ.രാമചന്ദ്രന്,ഐ.എ.റപ്പായി, എസ്.സിനില്‍, അജി ഫ്രാന്ഡസിസ്, സബാഹ് പുല്‍പ്പറ്റ, പി. കെ. അനില്‍കുമാര്‍, ഭാസ്കരൻ കൊഴുക്കല്ലൂർ ദിനേശൻ ആര്.എംഗോപാലന്, പി.എം.നാണു, തുടങ്ങിയവര്‍ സംസാരിച്ചു.