ടെഹ്റാന്: കൊറോണ വൈറസ് (കോവിഡ്-19) ഭീതിയില്‍ ഇറാന് തടവുകാരെ ജയലില്നിന്നും പുറത്തേയ്ക്കയക്കുന്നു. വൈറസ് പടരുമെന്ന ഭയത്തില്‍ 54,000 തടവുകാരെയാണ് താല്‍ക്കാലികമായി വിട്ടയച്ചിരിക്കുന്നത്. ജയലിലുകളില്‍ പരിശോധന നടത്തിയ ശേഷം കൊറോണ ഇല്ലെന്ന് കണ്ടെത്തുന്ന തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തില്‍ കൂടതല്‍ തടവിനു ശിക്ഷിച്ചവരെ പുറത്തുവിടില്ല- ജുഡിഷറി വക്താവ് ഖോലാംഹുസൈന് ഇസ്മയല്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 77 പേരാണ് മരിച്ചത്. ഇതുവരെ 2,336 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കൊറോണ പിടിപെട്ടു. എറ്റവും ഒടുവില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മേധാവി പിര്‍ഹുസൈന്‍ കോലിവാന്ദിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന് പാര്‍ലമെന്റിലെ 290 പേര്‍ക്ക് കൊറോണ ഇതിനകം സ്ഥിരീകരിച്ചു.