വിവേകാനന്ദപാറയിലെ സ്മാരകം സന്ദര്‍ശിക്കുന്നതിന് ഇനി അത്യാധുനിക ബോട്ട്. 4 കോടി രൂപ ചെലവില്‍ ശിതീകരണ സൗകര്യങ്ങളോടെ ഗോവയില്‍ നിര്‍മിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാര്‍ ഷിപ്പിങ് കോര്‍പറേഷന്റെ എംഎല് ഗുഹന്, എംഎല് പൊതിഗൈ,എംഎല് വിവേകാനന്ദ തുടങ്ങിയ 3 ബോട്ടുകളിലായാണ് നിലവില്‍ വിവേകാനന്ദ സ്മാരകം, തിരുവള്ളുവര്‍ പ്രതിമ എന്നിവ കാണുന്നതിന് സന്ദര്‍ശകരെ കൊണ്ടു പോകുന്നത്.
സഞ്ചാരികളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള ബോട്ടില്‍ പോകാനായി കാലതാമസം നേരിടുന്നതിനാലാണ് പുതിയ ബോട്ട് വാങ്ങിയത്. ഗോവയില്‍ പണിത ആദ്യ ബോട്ടാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തിത്. 75 പേര്‍ക്കിരിക്കാവുന്ന പുതിയ ബോട്ടിന് താമ്രപര്‍ണി എന്നാണ് പേര് നല്‍കിയിട്ടുള്ളത്. കോവിഡ് കഴിഞ്ഞ് വിനോദസഞ്ചാര മേഖല ശക്തമാകുന്നതോടെ പുതിയ ബോട്ട് സര്‍വീസ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.