മൂവാറ്റുപുഴ: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരമമിട്ട് മൂവാറ്റുപുഴ താലൂക്കില്‍ 27-കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. വെള്ളിയാഴ്ച എറണാകുളത്ത് നടക്കുന്ന പട്ടയമേളയില്‍ ഇവര്‍ക്ക് പട്ടയത്തിന്റെ രേഖകള്‍ കൈമാറും. മൂവാറ്റുപുഴ വില്ലേജില്‍ ആറ് പേര്‍ക്കും, പാലക്കുഴ വില്ലേജില്‍ ഏഴ് പേര്‍ക്കും, ഏനാനല്ലൂര്‍ വില്ലേജില്‍ നാല്, മഞ്ഞള്ളൂര്‍ വില്ലേജില്‍ നാല്, ഇലഞ്ഞി വില്ലേജില്‍ മൂന്ന് പേര്‍ക്കും, മാറാടി വില്ലേജില്‍ രണ്ട് പേര്‍ക്കും, ആരക്കുഴ വില്ലേജില്‍ ഒരാള്‍ക്കുമാണ് പട്ടയം ലഭിച്ചത്. മൂവാറ്റുപുഴ താലൂക്ക് ലാന്റ് അസൈമെന്റ് കമ്മിറ്റി ചേര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുത്തവര്‍ക്കാണ് നാളെ നടക്കുന്ന പട്ടയമേളയില്‍ രേഖകള്‍ കൈമാറുന്നത്.