മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കേന്ദ്രമായി ആരംഭിച്ച ജില്ലാ ബസവേശ്വര പീപ്പിള്‍സ് & സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വ്വഹിച്ചു. എല്‍ദോ എബ്രാഹാം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.റ്റി ശങ്കരന് സ്വാഗതം പറഞ്ഞു. ആദ്യ സ്ഥിര നിക്ഷേപ സ്വീകരണം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസും, ആദ്യ നിക്ഷേപം സ്വീകരിക്കല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണും, ഷെയര്‍ വിതരോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത സിജുവും നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്രകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് വര്‍ക്കി, അശ്വതി ശ്രീജിത്, മറിയം ബീവി നാസര്‍, നൂര്ജഹാന് നാസര്‍, സഹകരണ ജോയിന്റ് രജിസട്രാര്‍ സുരേഷ് മാധവന്, അസി. രജിസ്ട്രാ വി.ബി. ദേവരാജന്‍, ബാങ്ക് പ്രസിഡന്റ് മാരായ കെ.പി. രാമചന്ദ്രന്, കെ.എസ്. റഷീദ്, ബാബുബേബി, എബ്രഹാം തൃക്കളത്തൂര്‍, കെ.എച്ച്. സിദ്ധിക്ക്, ഒ.കെ. മോഹനന്, കെ.കെ.ഉമ്മര്‍ വിവധ കക്ഷി നേതാക്കളായ ആര്. സുകുമാരന്‍, വി.എ. നവാസ്, വി.ഇ. നാസര്‍, എം.എന്‍. ശിവദാസന്‍, ബേബി കുര്യാക്കോസ്, പി.ടി. സുബ്രമണ്യന്‍, ബിബിന്‍ പി. മോഹനന് എന്നിവര്‍ സംസാരിച്ചു.