തിരുവില്വാമല: പ്രസവത്തെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യ (20)യും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുത്താന്പുള്ളി കുപ്രംകുന്നത്ത് അയ്യപ്പന്റെ മകളാണ് മരിച്ച വിദ്യ. പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.