പെരുമ്പാവൂർ: മലയാറ്റൂർ പള്ളി വികാരി ഫാദർ സേവ്യർ തേലക്കാട്ടിൽ (50) ആണ് കപ്യാരുടെ (ജോണി വട്ടപ്പറമ്പിൽ )കുത്തേറ്റു മരിച്ചത്
സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന്റെ പേരിൽ ഇയാൾ മൂന്നു മാസങ്ങളായി സസ്പെൻഷനിൽ ആയിരുന്നു.
കപ്യാർ സ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ് എന്ന് അച്ചൻ പറഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചത്.
ഇയാൾ കരുതി കൂട്ടി കൊല ചെയ്തതാണെന്നാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നത്
എല്ലാ ദിവസവും നോമ്പുകാലത്ത് മലകയറുന്ന അച്ഛന്റെ സ്വഭാവം അറിയാമായിരുന്ന പ്രതി കരുതിക്കൂട്ടിയാണ് കൊല നടത്തിയത് മല കയറ്റത്തിനിടെ ആറാം സ്ഥലത്ത് വച്ചാണ് അച്ഛനെ കുത്തിയത്.അടിവയറ്റിൽ കുത്തേറ്റ അച്ചനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും മരണം സംഭവിച്ചിരുന്നു വർഷങ്ങളായി ഇവർക്കിടയിൽ സ്വരച്ചേർച്ചകൾ ഉണ്ടായിരുന്നു..
കൃത്യത്തിനു ശേഷം പ്രതി മലയാറ്റൂർ വനത്തിനുള്ളിലേക്കു കടന്നു കളഞ്ഞു .കാലടി പോലീസ് അന്വേഷണം ആരംഭിച്ചു