തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മനാഫ് ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.