ഒമാന്‍ അല്‍ വുസ്തയിലെ ദുഖമില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിക്ക തീവ്രമായ ഒരു കൊടുങ്കാറ്റായി മാറി. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയായാണ്. ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ അധികൃതര്‍.ഒമാനിലെ ദുഖമില്‍ കനത്ത മഴ രേഖപ്പെടുത്തി. കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അറേബ്യന്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇല്ലാതാകുമന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണം.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസം മന്ത്രാലയം എല്ലാ ഹോട്ടല്‍, ടൂറിസം സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. സൗത്ത് ഷാര്ഖിയയിലെയും അല്‍ വുസ്തയിലെയും എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച ഉച്ച മുതല്‍ സെപ്റ്റംബര്‍ 26വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രലയം അറിയിച്ചു.