മസ്കറ്റ്: നബിദിനത്തോടനുബന്ധിച്ച് വിവിധ കേസുകളില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ട 325 തടവുകാര്‍ക്ക് മാപ്പ് നല്കി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇതില്‍ 141പേര് വിദേശികളാണ്. തടവുകാരുടെ കുടുംബങ്ങളുടെ ദുരവസ്ഥയും കണക്കിലെടുത്താണ് മാപ്പ്. 2020 ജനുവരി 11 ന് അധികാരമേറ്റ ഒമാന്‍ സുല്‍ത്താന്‍ മതപരവും ദേശീയവുമായ അവധി ദിവസങ്ങളിലും അവസരങ്ങളിലും തടവുകാര്‍ക്കായി പൊതുമാപ്പ് ഉത്തരവുകള്‍ പുറപ്പെടുവിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നബിദിനത്തില്‍ 328 തടവുകാര്‍ക്ക് മാപ്പ് നല്കി മോചിപ്പിച്ചിരുന്നു. അതില്‍ 107 പേര് വിദേശികളായിരുന്നു.