മുവാറ്റുപുഴ: ശനിയാഴ്ച സൗദിയില്‍ നിര്യാതനായ മുവാറ്റുപുഴ പുന്നമറ്റം സ്വദേശി പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ബക്കറിന്റെ (പ്നാങ്ക്) മകന് സബീസ് (52)ന്റെ സംസ്കാരം ബുധനാഴ്ച നടക്കും. സൗദി എ ബി ടി ബിനെക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സബീസ് ഹൃദയസ്തംഭനംമൂലമാണ് മരിച്ചത്. മൃതദേഹം ബുധനാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് ഉച്ചക്ക് 12ന് പുന്നമറ്റം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തും. ഭാര്യ ഷീജ, മക്കള്‍: ഹിബ ഫാത്തിമ,ഫിദ ഫാത്തിമ (ഇരുവരും വിദ്യാര്‍ത്ഥികള്‍). മാതാവ്: പരേതയായ സുഹറ (വാക്കണ്ടതില് )