സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. മലയാളിയായ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയന് എന്നിവരാണ് മരിച്ചത്. നജ്റാന് കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
മലയാളികളായ നഴ്സുമാര്‍ സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാനിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.