റിയാദ്: മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ മുവ്വാറ്റുപുഴ കാലാമ്പൂർ സ്വദേശിയാണ് ഇലഞ്ഞായിൽ ഷമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തനിച്ചാണ് താമസം. കാണാതായതിനെ തുടര്‍ന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മൊബൈൽ കടയും വ്യാപാരവുമുൾപ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. KMCC എറണാകുളം എക്സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമാകും തുടർ നടപടികൾ. ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്. മകൻ റിയാദിലുണ്ട്. സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.