ഇന്ത്യയില്‍ നിന്നും യു.കെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
ജനുവരി 23 വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങള്‍ വീതമായിരിക്കും സര്‍വീസ് നടത്തുക. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാകും സര്‍വീസ്. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡി.ജി.സി.എ ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു വിലക്ക്. പിന്നീട് ഇത് ജനുവരി എട്ട് വരെ നീട്ടുകയായിരുന്നു.