കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. കോട്ടയം സി.എം.എസ്. കോളേജില്‍ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്.
വാഹനത്തിന്റെ ഒരു വശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയതെന്നും അപകടം പതിയിരിക്കുന്നുവെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു