കോട്ടയം: ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
ചാണ്ടി ഉമ്മന്‍ പറഞ്ഞത്
പുതുപ്പള്ളിയിലെ മത്സരത്തെ അതിന്റെ ഗൗരവത്തില്‍ത്തന്നെ കാണും. ഇത് പുതിയ തിരഞ്ഞെടുപ്പാണ്. ജനങ്ങള്‍ തീരുമാനിക്കും. അപ്പന് മരിച്ചിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. ചടങ്ങുകള്‍ ഇന്നും നടക്കുകയാണ്. നമ്മെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നു എന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് അതിന്റേതായ രീതികളും മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എല്ലാവര്ക്കും അവരവരുടെതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. അക്കാര്യത്തിലൊന്നും പ്രതികരിക്കാനില്ല. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെ-ചാണ്ടി ഉമ്മന്‍ പറഞ്ഞു.