തിരുവനന്തപുരം: ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സിലിന് ജാഗ്രതക്കുറവ് ഉണ്ടായതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാപരമായോ രാഷ്ട്രീയമായോ പുലര്‍ത്തേണ്ട ജാഗ്രത ജില്ലാനേതൃത്വം പുലര്ത്തിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ എൽദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് കൗണ്‍സില്‍ വിലയിരുത്തി. എന്നാല്‍, പാര്‍ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളുടെ അനുമതി തേടുന്നതില്‍ വീഴ്ചയുണ്ടായി. അത് ജയലാല്‍തന്നെ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ടി സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കും.
പൊലീസ് ലാത്തിച്ചാര്‍ജില്‍ എൽദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷനിലപാടിനും വികസന കാഴ്ചപ്പാടിനും ജനം നല്കിയ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. ആര്‍സിഇപി കരാറിനെതിരെ നവംബര്‍ 21 ന് രാജ്ഭവനിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് നടത്തും. ഭൂപരിഷ്കരണനിയമം നടപ്പാക്കിയിട്ട് അമ്പത് വര്‍ഷം തികയുന്ന 2020 ജനുവരി ഒന്നിന് തൃശൂരില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കും.