തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഷാ ചലഞ്ചിന് പിന്നാലെ കേരളത്തില്‍ വാക്പോരിന് തുടക്കമിട്ട് കെ സുരേന്ദ്രനും ശശി തരൂരും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. മാതൃഭാഷയല്ലാതെ മറ്രൊരു ഭാഷയിലെ ഒരു വാക്ക് എല്ലാദിവസവും പഠിക്കുന്നതാണ് ചലഞ്ച്. ചലഞ്ച് ആദ്യം ഏറ്റെടുത്ത് രംഗത്തെത്തിയതാകട്ടെ മോഡിയെ പുകഴ്ത്തി പഴി കേട്ട ശശി തരൂര്‍ എംപിയും.
മോഡിയെ പിന്തുണച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്ബ് മോഡിയുടെ ചലഞ്ച് ഏറ്റെടുക്കുകയാണെന്ന് തരൂര്‍ പറയുകയും ചെയ്തു. ഒപ്പം പ്രധാനമന്ത്രി മോഡി ‘ബഹുസ്വരത’ (Pluralism) പഠിക്കണം എന്നു കൂടി ചലഞ്ച് ഏറ്റെടുത്ത് ശശി തരൂര്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ, തരൂരിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ട്വിറ്ററിലൂടെയായിരുന്നു പരിഹാസേനയുള്ള സുരേന്ദ്രന്റെ മറുപടി. pluralism എന്ന വാക്കുകൊണ്ട് (Marital Pluralism) ഒന്നിലധികം വിവാഹങ്ങള്‍ എന്നായിരിക്കണം ശശി തരൂര്‍ ഉദ്ദേശിച്ചതെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം.