നെയ്യാറ്റിന്‍കരയില്‍ കുടിയൊഴുപ്പിക്കലിനിടെ മരിച്ച ദമ്പതികളായ രാജന് അമ്പിളി എന്നിവരുടെ മക്കളെ സ്ഥലം എംഎല്‍എ കെ ആന്‍സലന്‍ സന്ദര്‍ശിച്ചു. ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന ഭൂമി കോടതി തര്ക്കത്തിലുള്ളതാണ്. നിയമവശം നോക്കി എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നോക്കുമെന്ന് എംഎല്‍എ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിന് വേണ്ടി നല്കിയ ഭൂമിയാണ്. ഇത് കൈമാറി പോയതാണ് പൊലീസ് തിടുക്കം കാട്ടിയത്. സ്വാധീനം ചെലുത്തിയിട്ടാണ് ഇത് നടന്നത് വാദിയായ വസന്ത കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. അവര്‍ ഏതോ ഉന്നത സ്വാധീനം ചെലുത്തിയാണ് പൊലീസ് വേഗം നടപടിയെടുത്തതെന്നും കുട്ടികളെ സന്ദര്‍ശിച്ച ശേഷം ആന്‍സലന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോട് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായും എംഎല്‍എ വ്യക്തമാക്കി.
കുട്ടികള്‍ താമസിക്കുന്ന സ്ഥലം നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിയമവശം പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം നെയ്യാറ്റിന്‍കരയില്‍ പറഞ്ഞു.