മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം വിശ്വാസവോട്ട് നേടി. 169 പേര് സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. കോണ്‍ഗ്രസിലെ അശോക് ചവാനാണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭയില്‍ നടപടി ക്രമങ്ങള്‍ അട്ടിമറിച്ചെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.