മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സമ്മേളനം ഡിസംബര്‍ 14 മുതല്‍ 16 വരെ നടക്കും. ഉല്ലാപ്പിള്ളി ക്വീന്‍സ് ഓഡിറ്റോറിയത്തിലാണ് (കോടിയേരി ബാലകൃഷ്ണന് നഗര്‍) പ്രതിനിധി സമ്മേളനം. മൂവാറ്റുപുഴ നഗരത്തില്‍ പ്രകടനവും ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ (സീതാറാം യെച്ചൂരി നഗര്‍)
പൊതുസമ്മേളനം ചേരും. അനുബന്ധ പരിപാടികളുമുണ്ടാകും. ഏരിയയില്‍ 166 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയായി. ഏരിയ സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
സിപിഎം ജില്ല കമ്മിറ്റി അംഗം പി എം ഇസ്മയില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം
സി കെ സോമന് അധ്യക്ഷനായി.ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്. ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോര്‍ജ്, എംഎ സഹീര്‍ എന്നിവര്‍ സംസാരിച്ചു. 501 അംഗ സ്വാഗത സംഘവും 125 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ഗോപി കോട്ടമുറിയ്ക്കല്‍, പി ആര് മുരളീധരന് (രക്ഷാധികാരികള്‍), പി എം ഇസ്മയില്‍ (ചെയര്മാന്), കെ പി രാമചന്ദ്രന് (കണ്‍വീനര്‍).