75-ാംസ്വാതന്ത്ര്യദിന പരിപാടികള്‍ തേക്കിന്‍കാട് മൈതാനിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താൻ തീരുമാനം. റവന്യൂ മന്ത്രി കെ രാജന് പതാക ഉയര്‍ത്തും. നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിതാ വി കുമാറിൻ്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ആലോചനാ യോഗം ചേര്‍ന്നു.
ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്പങ്കെടുത്ത യോഗത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികള്‍ പരേഡ്, തുടങ്ങിയവയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികത്തിൻ്റെ ഭാഗമായി ‘സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം” എന്ന പേരില്‍ ജില്ലയിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
പരേഡ് ഗ്രൗണ്ട് വൃത്തിയാക്കല്‍, പന്തല്‍ നിര്‍മാണം, പരിശീലനത്തിനുള്ള സൗകര്യം, കോവിഡ് പരിശോധന, മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കല്‍ എന്നിവയില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.