കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രണ്ടുലക്ഷം വരെയുള്ള വായ്പകളുടെ പലിശ 4% വരെ സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഈ മാസം വരെ വാടക ഒഴിവാക്കി.
ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിടനികുതി ഇളവ് നല്‍കും. കെഎസ്എഫ്ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കിയെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.