കട്ടപ്പന : രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ഉണ്ടായിരുന്ന മൂല്യച്യുതിയ്ക്ക് മുഖ്യകാരണം ഗാന്ധിയന്‍ ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പ്രസ്താവിച്ചു. ഗാന്ധിദര്‍ശന്‍വേദി ഇടുക്കിജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നതിന് വേദി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ആരോഗ്യകേരളപരിപാടിയില് സംസ്ഥാനതലത്തിലും ജില്ലയിലും സമ്മാനാര്‍ഹരായ ദര്‍ശന്‍വേദി ഭാരവാഹികളായ കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയനെയും, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഗോപിനാഥിനെയും, സംസ്ഥാനത്തെ ഏറ്റവും മികച്ച സി ഡി എസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷൈജ സണ്ണിയെയും യോഗം മെമന്റോ നല്കി ആദരിച്ചു. ജൂലൈ 2 മുതല്‍ ഓഗസ്റ്റ് 2 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് എ ഐ സി സി മെമ്പര്‍ ഇ.എം.ആഗസ്തി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ജില്ലാ ചെയര്മാന് ആല്‍ബര്‍ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. എം.കെ. പുരുഷോത്തമന്, കെ പി ജി ഡി സംസ്ഥാന സെക്രട്ടറി റ്റി.ജെ പീറ്റര്‍, സി.എസ്. യശോധരന്, എന്‍. പുരുഷോത്തമന്, ഇ.കെ. വാസു, മനോജ് മുരളി, മോന്‍സി ബേബി, എം.ഡി. ദേവദാസ്, കെ.ജി. സജിമോന്‍, ജാന്‍സി ഷാജി, ബാബു ഉലകന് എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധിജിയുടെ 150-ാം ജന്മവാര്ഷികത്തിന്റെ മുന്നോടിയായി ജില്ലയില്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ രേഖ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചര്‍ച്ചയില്‍ ആലീസ് തോമസ്, ജോയി വര്‍ഗീസ്, പി.എന്‍. സെബാസ്റ്റ്യന്‍, കെ.എം.ബോസ്, ജേക്കബ്ബ് ജോസഫ്, കെ കനിയപ്പന്, കെ.ജെ. ജെയിംസ്, മിനി പ്രിന്‍സ്, വി.എ. രാമകൃഷ്ണന്, ഷാജി കുരിശുംമൂട്, നിഷ ഷാജി, സെബാസ്റ്റ്യന്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.